ശോഭാ യാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; ഹൈദരാബാദിൽ വൈദ്യുതാഘാതമേറ്റ്5 പേർ മരിച്ചു, 4 പേർക്ക് ഗുരുതര പരിക്ക്* 

Keralanewsmedia

ശോഭാ യാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; ഹൈദരാബാദിൽ വൈദ്യുതാഘാതമേറ്റ്5 പേർ മരിച്ചു, 4 പേർക്ക് ഗുരുതര പരിക്ക്* 

*ശോഭാ യാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; ഹൈദരാബാദിൽ വൈദ്യുതാഘാതമേറ്റ്5 പേർ മരിച്ചു, 4 പേർക്ക് ഗുരുതര പരിക്ക്* 

 ഹൈദരാബാദ് : ഹൈദരാബാദിലെ രാമന്തപൂരിൽ ശ്രീകൃഷ്ണ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. ശോഭാ യാത്രയിലെ രഥം വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ആർ‌ടി‌സി കോളനിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശവാസികളാണ് മരിച്ചത്.

ഘോഷയാത്ര സമാപനസ്ഥാനത്തെത്തിയപ്പോൾ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടിരുന്ന രഥം നിന്നു. തുടർന്ന് ഹൈടെൻഷൻ വയറുകളിൽ തട്ടി നിന്ന രഥം പത്ത് പേർ തള്ളിമാറ്റാൻ ശ്രമിച്ചു. തുടർന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. മറ്റ് നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണന്റെ ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.

കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉപ്പൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.