ലോകചരിത്രത്തിലേക്കുളള ചവിട്ടുപടിയെന്ന് എസ്.സോമനാഥ്

Keralam

ലോകചരിത്രത്തിലേക്കുളള ചവിട്ടുപടിയെന്ന് എസ്.സോമനാഥ്

 എം.എം.മോനായിയുടെ പുസ്തകം കോമിക്‌സിന്റെ ലോകചരിത്രത്തിലേക്കുളള ചവിട്ടുപടിയെന്ന് എസ്.സോമനാഥ്

 തിരുവനന്തപുരം: കോമിക്‌സിന്റെ കേരള ചരിത്രം മാത്രമല്ല ലോകചരിത്രത്തിലേക്കുളള ചവിട്ടുപടികൂടിയാണ് എം.എം.മോനായിയുടെ പുസ്തകമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. പ്രമുഖ കാർട്ടൂണിസ്റ്റും ജേണലിസ്റ്റും മുൻ എംഎൽഎയുമായ എം.എം.മോനായി രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച കോമിക്‌സിന്റെ കേരള ചരിത്രം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയോടുളള താല്പര്യം എൻജിനീയർ എന്ന നിലയിലും തനിക്ക് പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഏത് കലയും പുഷ്ടിപ്പെടണമെങ്കിൽ ആ കല കൊണ്ട് ജീവസന്ധാരണം നടത്തുന്നവരുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് എം എം മോനായി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്‌സൺ എൻ.പി.സുധീർനാഥ് ചടങ്ങിൽ അധ്യക്ഷനായി. സെക്രട്ടറി എ.സതീഷ് സ്വാഗതം പറഞ്ഞു. ട്യൂൺസ് ആനിമേഷൻ സിഇഒ പി.ജയകുമാർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ കൃതജ്ഞത രേഖപ്പെടുത്തി. 09.08.2025 സെക്രട്ടറി