ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവര് എസ്ഐടി കസ്റ്റഡിയില്‍
സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവര് എസ്ഐടി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണമോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍. എസ് ഐ ടിയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റയിലെടുത്തത്. അതേസമയം, ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡിയും ഇന്ന് കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
അതേസമയം, കേസില്‍ എസ് ജയശ്രീയെ രണ്ടാം ദിനവും ചോദ്യം ചെയ്തു. 2019ൽ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറിയായിരുന്ന ജയശ്രീ തിരുത്തി എന്നതാണ് കുറ്റം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ജയശ്രീ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരായത്. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യദിവസം ഉച്ചവരെ ചോദ്യംചെയ്ത് ജയശ്രീയെ പ്രത്യേക അന്വേഷണസംഘം വിട്ടയച്ചിരുന്നു
സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിലാണ് എസ് ജയശ്രീ എസ് ഐ ടിക്ക് മുന്നിൽ ഹാജരായത്. 2019 ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് വേണ്ടി കൊടുത്തു വിടണം എന്ന ദേവസ്വം ബോർഡ് തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റി യുടെ കയ്യിൽ കൊടുത്തു വിടണം എന്ന് തിരുത്തിയത് ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീയാണ്
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













