ശിവഗിരിയില്‍ ബോധനന്ദ സ്വാമി അഭിഷേക ശതാബ്ദി : 40 സന്യാസി ശിഷ്യരെ സ്മരിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്തും.

Keralanewsmedia

ശിവഗിരിയില്‍ ബോധനന്ദ സ്വാമി അഭിഷേക ശതാബ്ദി : 40 സന്യാസി ശിഷ്യരെ സ്മരിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്തും.

ശിവഗിരിയില്‍ ബോധനന്ദ സ്വാമി അഭിഷേക ശതാബ്ദി : 40 സന്യാസി ശിഷ്യരെ സ്മരിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്തും.

ശിവഗിരി : ദിവ്യശ്രീ ബോധാനന്ദ സ്വാമികളുടെ അഭിഷേക ശതാബ്ദി പ്രമാണിച്ച് 25,26,27 തീയതികളിലായി 40 സന്യാസി ശിഷ്യരെ അനുസ്മരിച്ച് പ്രഭാഷണം നടത്തും. ശിവലിംഗദാസ് സ്വാമി, ഭൈരവന്‍ ശാന്തി സ്വാമി, ചൈതന്യ സ്വാമി, നിശ്ചലദാസ് സ്വാമി, ശാന്തലിംഗ സ്വാമി, ഗുരുപ്രസാദ് സ്വാമി, ശിവപ്രസാദ് സ്വാമി, ബോധാനന്ദ സ്വാമി, ഗോവിന്ദാനന്ദ സ്വാമി, അച്യുതാനന്ദ സ്വാമി, സുഗുണാനന്ദ സ്വാമി, ശങ്കരാനന്ദ സ്വാമി, ആനന്ദതീര്‍ത്ഥര്‍ സ്വാമി, ധര്‍മ്മ തീര്‍ത്ഥര്‍ സ്വാമി, ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമി, സത്യവ്രതസ്വാമി, ഏണസ്റ്റ് കര്‍ക്ക് തുടങ്ങി ഗുരുദേവന്‍ നേരിട്ട് സന്യാസം നല്‍കിയ ശിഷ്യരെ സ്മരിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ വൈദിക മഠത്തിനു മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ദിവസവും രാവിലെ മുതല്‍ സന്ധ്യ വരെ ഇടതടവില്ലാതെ നടക്കും. ഓരോ ശിഷ്യന്മാരുടെയും ചിത്രങ്ങള്‍ വെച്ച് അവര്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയാണ് തുടക്കം കുറിക്കുക. കുമാരനാശാന്‍, ഡോക്ടര്‍ പല്‍പ്പു , ടി .കെ. മാധവന്‍, പിച്ചമ്മാള്‍, സദാശിവയ്യര്‍, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, മന്ദത്ത് പത്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍, ടി.ടി കേശവ ശാസ്ത്രി, കെ.പി വള്ളോര്‍ , പന്ഡിറ്റ് കറുപ്പന്‍, സി.വി കുഞ്ഞിരാമന്‍, സി. കേശവന്‍, കെ. സുകുമാരന്‍, വി.കെ വേലായുധന്‍, എ.കെ ഗോവിന്ദദാസ്, സി.വി ഗോപാലന്‍ മുന്‍സിഫ്, മൂര്‍ക്കോത്ത് കുമാരന്‍, സി. ശ്രീകൃഷ്ണന്‍ വക്കീല്‍, വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങി അമ്പതോളം ഗ്രഹസ്ഥ ശിഷ്യന്മാരെയും സ്മരിക്കും.