ചെങ്കോട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദെന്ന് സൂചന. ചാവേർ ഉമർ മുഹമ്മദ് ജെയ്ഷെ ഭീകരൻ, ഉമറിന്റേത് ശാന്ത സ്വഭാവമെന്ന് സഹോദര ഭാര്യ

Keralanewsmedia

ചെങ്കോട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദെന്ന് സൂചന. ചാവേർ ഉമർ മുഹമ്മദ് ജെയ്ഷെ ഭീകരൻ, ഉമറിന്റേത് ശാന്ത സ്വഭാവമെന്ന് സഹോദര ഭാര്യ

[11/11, 16:28] keralanewsmedia:

ചെങ്കോട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദെന്ന് സൂചന. ചാവേർ ഉമർ മുഹമ്മദ് ജെയ്ഷെ ഭീകരൻ, ഉമറിന്റേത് ശാന്ത സ്വഭാവമെന്ന് സഹോദര ഭാര്യ

[11/11, 16:32] keralanewsmedia: ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക്

സമീപമുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദെന്നാണ് സൂചന.പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ജെയ്ഷെ ഭീകരൻ ഡോക്‌ർ ഉമർ മുഹമ്മദെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദിൽ സ്ഫോടകവസ്‌തുക്കളുമായി പിടിയിലായ ഡോക്ടേഴ്‌സുമായി ഉമർ മുഹമ്മദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ഉമറിന്റെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഉമർ വേഗത്തിൽ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് വിവരം ഉമറിനൊപ്പം കാറിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഫരീദാബാദ് സംഘത്തിൽപ്പെട്ടയാളാണ് ഡോക്ടർഉമർ മുഹമ്മദ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദുമായി ഫരീദാബാദ് സംഘത്തിന് അടുത്ത ബന്ധമുണ്ടെന്ന തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.അതേസമയം, ഉമർ ശാന്ത സ്വഭാവക്കാരനാണെന്നും അധികം സംസാരിക്കാറില്ലെന്നും സഹോദരന്റെറെ ഭാര്യ പറയുന്നു.

ഒന്നിലും ഇടപെടാറില്ല.ഉമറിന്

അധികം സുഹൃത്തുക്കളുമില്ല.

വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും സഹോദരന്റെ ഭാര്യ പറഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉമർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും അവർ പറയുന്നു.