*2025 നവംബർ 15, 16 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന യങ് ഇൻഡ്യൻസ് പാർലമെൻ്റ് 2025 നാഷണൽ ഫൈനൽസിൽ മികച്ച സ്വകാര്യബില്ലിനുള്ള പുരസ്ക്കാരം*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*2025 നവംബർ 15, 16 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന യങ് ഇൻഡ്യൻസ് പാർലമെൻ്റ് 2025 നാഷണൽ ഫൈനൽസിൽ മികച്ച സ്വകാര്യബില്ലിനുള്ള പുരസ്ക്കാരം*
തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ +2 വിദ്യാർത്ഥിനി എസ്. ആർ. സീതാലക്ഷ്മി കരസ്ഥമാക്കി. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദേശീയ തല മത്സരം മുൻ എം പിയും എഴുത്തുകാരനുമായ . ബൈജയന്ത് പാണ്ഡ ഉത്ഘാടനം ചെയ്തു.
എസ്. ആർ സീതാലക്ഷ്മി തുടർച്ചയായി രണ്ട് തവണ ക്യാപിറ്റൽ ഡിസ്ട്രിക്ട് സഹോദയ കലാതിലക പട്ടം നേടിയിട്ടുണ്ട്.
2025 സംസ്ഥാന സി.ബി.എസ്.ഇ
സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം എന്നിവയിൽ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊഞ്ചിറവിള പൈതൃകത്തിൽ പി. സുജീഷ്കുമാറിൻ്റേയും (ലേ സെക്രട്ടറി, ഗവ: ഹോമിയോ പതിക്ക് മെഡിക്കൽകോളേജ് ആശുപത്രി ) എം.എസ് രഞ്ജിതയുടേയും (അസിസ്റ്റൻ്റ് പ്രൊഫസർ, ഗവ: വിമൻസ് കോളേജ്, തിരുവനന്തപുരം) മകളാണ്.













