ഇന്ന്കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
അറിയിപ്പ്
ഇന്ന് രാത്രി 10മണിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരം എയർപോർട്ടിൽ എത്തും. നാളെ രാവിലെ പത്തരയ്ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. തുടർന്ന് 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോൺക്ളേവ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ചേരുന്ന എൻഡിഎ നേതൃയോഗത്തിലും അഞ്ചു മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്ത് മാർഗനിർദേശം നൽകും. നാളെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













