സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അണ്ടൂർകോണത്താണ് സംഭവം. അണ്ടൂർകോണം എഎസ് മൻസിലിൽ അൻഷാദ് ആണ് മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം. അൻഷാദിനെ മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു.













