‘പാർട്ടി നിലപാട് നിരവധി തവണ വ്യക്തമാക്കിയതാണ്’; കേരള കോൺഗ്രസ് എം യുഡിഎഫ് പ്രവേശന വാർത്ത തള്ളി ജോസ് കെ മാണി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിൽ കോൺഗ്രസ് എം ന് എതിരായി മാധ്യമങ്ങൾ നടത്തിയ കുപ്രചാരണത്തിനെതിരെ രംഗത്ത് വന്ന് ജോസ് കെ മാണി. തിരുവനന്തപുരത്ത് മോദി സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹത്തിൽ ജോസ് കെ മാണിക്ക് പങ്കെടുക്കാൻ കഴിയാത്തതിനെയാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രചാരണം. എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോസ് കെ മാണി.
കേരള കോൺഗ്രസ് എം പാർട്ടിയുടം നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ഒഴിവാക്കാനാകാത്ത് കാരണത്താൽ കേരളത്തിന് പുറത്ത് യാത്രയിലായതുകൊണ്ടാണ് സത്യാഗ്രഹത്തിൽ പങ്കെടക്കാൻ കഴിയാത്തതെന്നും ജോസ് കെ മാണി വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി ഫേസ് ബുക്കിൽ കുറിച്ചുഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചുഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും.













