അഗ്നിവീർ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

അഗ്നിവീർ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

*അഗ്നിവീർ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

ഇന്ത്യൻ ആർമിയുടെ അഗ്നിപഥ് സ്കീമിന് കീഴിൽ 2026-27 വർഷത്തെ അഗ്നിവീർ പ്രവേശനത്തിനായി ജില്ലയിലെ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ ഒന്നിനകം ഓൺലൈനിനായി അപേക്ഷ ലഭ്യമാക്കണം. ഓൺലൈൻ പരീക്ഷയ്ക്കുള്ള തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ WWW.JOININDARMY.NIC.IN ലും arocalicut76@gmail.com ലും ലഭ്യമാണ്. ഫോൺ: 04935 2383853, 8848859382

 *സ്പോട്ട് അഡ്മിഷൻ; അപേക്ഷ ക്ഷണിച്ചു*

 തിരുവനന്തപുരം മുട്ടടയിലുള്ള ഐ. എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ സെന്ററിൽ ജനുവരി മുതൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ( ഒരു വർഷം ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ആറ് മാസം ), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (ആറുമാസം) എന്നീ കോഴ്സുകളിലേക്ക് (ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ് ലൈൻ,ഈവനിംഗ് ബാച്ച് ) സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ. സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. 

ഫോൺ: 9495069307, 8547005087, 9400519491, 0471 - 2550612

 *ഡ്രോണ്‍ പൈലറ്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു*

പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. മാർച്ച് 13 വരെ അപേക്ഷിക്കാം. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999667, 9895967998.

 *അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു* 

കേരള സർക്കാർ സ്ഥാപനമായ കേരള സ്‌റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് (ഐ സി എസ് ആർ) ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 

ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാലൻ്റ് ഡവലപ്പ്മെന്റ് കോഴ്‌സിനും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടഷൻ കോഴ്‌സിനും അപേക്ഷിക്കാം. 

കോഴ്‌സുകൾക്കുള്ള അപേക്ഷ ഫെബ്രുവരി 28 മുതൽ https://kscsa.org. എന്ന വെബ്സൈറ്റ് മുഖേനെ നൽകാം. ഏപ്രിൽ ആറിന് ക്ലാസുകൾ ആരംഭിക്കും . 

വിവരങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച് കരിമ്പന, ഈശ്വരമംഗലം പി. ഒ പൊന്നാനി പിൻ - 679573 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 

ഫോൺ 0494-2665489

 *പ്രീ-സ്കൂൾ കിറ്റ് വിതരണം* 

അന്തിക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിലെ 143 അങ്കണവാടികളിലേക്കും 2025-26 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഇന്ന് (മാർച്ച് ആറ്) ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ടെണ്ടർ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ അന്തിക്കാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ ലഭ്യമാകും. 

ഫോൺ : 0487 2638800