നിയമസഭാ സാമാജികർക്കായുള്ള ദ്വിദിന പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*
*നിയമസഭാ സാമാജികർക്കായുള്ള ദ്വിദിന പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*
കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് (പി.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായി നടത്തുന്ന ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജൂൺ 17 രാവിലെ 9.30ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടത്തുന്ന പരിപാടിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, വ്യവസായ വിവരസാങ്കേതിക വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, കെ. രാജൻ എം.എൽ.എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ജൂൺ 18ന് പരിശീലനം അവസാനിക്കും.
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/9486


Deepa Binu 










