റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ദൗ ലത് ഷാ എം
റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ ഉപകരണ വിതരണ ഉദ്ഘാടനവും
തിരു :
കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT )
അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളായി വെള്ളയമ്പലത്തും എറണാകുളത്തും അടൂരിലും പ്രവർത്തിച്ചുവരുന്ന റ്റി .എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വനിതകൾക്കും യുവാക്കൾക്കും തൊഴിൽ അധിഷ്ഠിത സാങ്കേതിക മൊബൈൽ ടെക്നോളജി പരിശീലനത്തിന് വേണ്ട തൊഴിലുപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും, തിരുവനന്തപുരം വെള്ളയമ്പലം എസ്. എൻ. ഡി. പി ഹാളിൽ എം. ഡി,
ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.ടൂൾ കിറ്റുകളുടെ വിതരണം ഐസർ യു.ഡി.എ നോഡൽ ഓഫീസർ പ്രൊഫ. രാജൻ.എം.പി നിർവഹിച്ചു.ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,അഡ്മിൻ ഹെഡ് സൗമ്യ വിനുരാജ്, ഫാക്കൾട്ടി മാരായ അസ്‌ലം, മെഹറൂഫ്, ആൽവിൻ, മിഥുൻ എന്നിവർ പ്രസംഗിച്ചു. ആന്റി നാർക്കോട്ടിക് ദിനത്തിൽ ഓപ്പറേഷൻ തൂഫാൻ സഹകരണത്തോടെ ടി.എം. സി. ഫുട്ബോൾ മാച്ച് സംഘടിപ്പിക്കുന്നതിന്റെ ലോഗോ പ്രകാശന കർമ്മം പൂജപ്പുര ഡി7 ഫുട്ബോൾ അക്കാദമി ഡയറക്ടർ അനിൽകുമാറിന് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സൗജന്യ പരിശീലന പരിപാടിയും നടന്നു.
വെള്ളയമ്പലം ടി.എം. സി.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി നാക്ടക്ട് സർട്ടിഫിക്കറ്റ് വിതരണഉദ്ഘാടനം തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രിയദർശിനി നിർവഹിക്കുന്നു. പൂജപ്പുര അനിൽകുമാർ,എം.ഡി,ജമീൽ യൂസഫ്, പനച്ചമൂട് ഷാജഹാൻ, സൗമ്യ വിനുരാജ് എന്നിവർ സമീപം


Deepa Binu 










