ഹിസ്റ്ററി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്; അഭിമുഖം
കേരള ന്യൂസ് മീഡിയ
*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൃശ്ശൂര്‍*
*വാര്‍ത്താക്കുറിപ്പ് -2*
*19/06/2026*
*ഹിസ്റ്ററി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്; അഭിമുഖം ജൂണ്‍ 24-ന്*
കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ.കെ.ടി.എം സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 24 ന് രാവിലെ പത്തിന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇ മെയില്‍: kktmcollege@gmail.com ഫോണ്‍: 0480 2802213.
*ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകാരമുള്ള 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകള്‍ പറത്താനുള്ള ഔദ്യോഗിക ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടത്തുന്നത്. ജൂണ്‍ 26 വരെ അപേക്ഷകള്‍ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/1JpphnAaXt7XvdAU6 . ഫോണ്‍: 9495999667, 9895967998.
*മൂന്നാം സെമസ്റ്റര്‍ പി.ജി ബോട്ടണി സീറ്റ് ഒഴിവ്*
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ ബോട്ടണി വിഭാഗത്തില്‍ ഒരു ഓപ്പണ്‍ സീറ്റ് ഒഴിവുണ്ട്. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ ഇതേ പ്രോഗ്രാമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ജൂണ്‍ 22 ന് രാവിലെ 11 നകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി മാര്‍ക്ക്ലിസ്റ്റ്, അവസാനമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷകരില്‍ നിന്നും റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നുമായിരിക്കും പ്രവേശനം നടത്തുക. ഫോണ്‍: 0466 2212223.
*പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്*
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ പത്തിനും, ഇംഗ്ലീഷ് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ പത്തിനും കോളേജില്‍ നടക്കും. ഇ മെയില്‍: nsgscollege@gmail.com ഫോണ്‍: 0466 2212223.
*പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന ധനസഹായം*
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിഷന്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തോടൊപ്പം രണ്ടു വര്‍ഷത്തെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നേരിട്ടെത്തി (ഓഫ്ലൈന്‍) പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. ഓണ്‍ലൈന്‍ മുഖേനയുള്ള പരിശീലനത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. 2026-27 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പഠനത്തോടൊപ്പം സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമുള്ള രണ്ടു മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നതിനെയും പദ്ധതിയുടെ പരിധിയില്‍ പരിഗണിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പരിശീലനത്തിനായി രണ്ട് ഗഡുക്കളായി ആകെ 20,000 രൂപയോ അല്ലെങ്കില്‍ സ്ഥാപനം ഈടാക്കുന്ന യഥാര്‍ത്ഥ ഫീസോ (ഏതാണോ കുറവ്) ധനസഹായമായി ലഭിക്കും. മുന്‍പ് വിഷന്‍ പദ്ധതിയില്‍ പങ്കെടുത്ത് നീറ്റ് പരീക്ഷയില്‍ ചുരുങ്ങിയത് 75 ശതമാനം സ്‌കോര്‍ നേടിയവര്‍ക്ക് ഒരു തവണ കൂടി 'വിഷന്‍ പ്ലസ്' പദ്ധതി വഴി തുടര്‍പരിശീലനത്തിന് അവസരമുണ്ടാകും. ആരോഗ്യപരമായ കാരണങ്ങളാല്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവരെയും രേഖകള്‍ പരിശോധിച്ച് ഒരു തവണകൂടി പരിഗണിക്കും.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 25-ന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും എംപാനല്‍ ചെയ്ത സ്ഥാപനങ്ങളുടെ ലിസ്റ്റിനുമായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളെയോ 0487 2360381 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.


Deepa Binu 










