കെഎസ്ആ‍ർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ,

കെഎസ്ആ‍ർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ,

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

കെഎസ്ആ‍ർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ, കർണാടക ബസ് ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ

കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ‌ ഹൈവേയിൽ പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു കർണ്ണാടക ബസിന്റെ ജീവനക്കാരൻ. അതുവഴി വന്ന ലോറി ഇടിക്കുമെന്ന് കരുതി ബസ് ജീവനക്കാരൻ മറുവശത്തേക്ക് ഓടാൻ ശ്രമിച്ചു.

ഇതിനിടയിൽ വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ ഇടിക്കുമെന്ന ഘട്ടത്തിൽ സ്വിഫ്റ്റ് ബസ് ഹൈവേയുടെ ഓരത്തേക്ക് വെട്ടിച്ച് മാറ്റുകയായിരുന്നു. ഡ്രൈവർ കാവനൂർ സ്വദേശി നസീഫ് അവസരോചിതമായി ബസ് വെട്ടിച്ചു മാറ്റിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.