കെ ടി യു അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു*

കെ ടി യു അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു*

*Press Release*

*എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല*

*കെ ടി യു അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു*

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെ ടി യു) സ്കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലോ അനുബന്ധ വിഷയങ്ങളിലോ പി എച്ച് ഡി ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ അധ്യാപന, ഗവേഷണ, നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സേവനം അനുഷ്ഠിക്കേണ്ടതും സ്പോൺസേർഡ് റിസർച്ച്, കൺസൾട്ടൻസി, മറ്റ് അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കാളികളാകേണ്ടതുമാണ്.

 വിദ്യാഭ്യാസ-ഗവേഷണ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള ബയോഡാറ്റ 2026 ജൂലൈ 31-നകം registrar@ktu.edu.in എന്ന ഇ-മെയിലിൽ അയയ്ക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി രജിസ്ട്രാർ, എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എം.ബി.എ ബ്ലോക്ക്, സി.ഇ.ടി ക്യാമ്പസ്, ആലത്തറ, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം – 695016 എന്ന വിലാസത്തിലും സമർപ്പിക്കേണ്ടതാണ്.

വിജ്ഞാപനം സർവകലാശാല വെബ്സൈറ്റ് www.ktu.edu.in ൽ ലഭ്യമാണ്.

*പബ്ലിക് റിലേഷൻസ് ഓഫീസർ*