അച്യുതാനന്ദനെ സന്ദർശിക്കാൻ ശിവഗിരി മഠത്തിൽ നിന്ന് സന്യാസി സംഘം
അച്യുതാനന്ദനെ സന്ദർശിക്കാൻ ശിവഗിരി മഠത്തിൽ നിന്ന് സന്യാസി സംഘം
ശിവഗിരി : SUT ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ രോഗ വിവരം അന്വേഷിച്ച് ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ നിന്നും സന്യാസിസംഘം ആശുപത്രിയിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. വി. എസ് ൻ്റെ മകൻ വി.എ. അരുൺകുമാറുമായി അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെപ്പറ്റി സംസാരിക്കുകയുണ്ടായി. ആശുപത്രി അധികൃതർ സന്യാസി സംഘത്തെ സ്വീകരിച്ചു. സ്വാമി ശിവനാരായണതീർത്ഥ , സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.













