അഭിമുഖം
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം
*അഭിമുഖം*
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പിയര്‍ ഗ്രൂപ്പ് സപ്പോര്‍ട്ടറിന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ 11 മണിക്ക് ജില്ലാ സര്‍വൈലന്‍സ് ഓഫീസറിന്റെ ചേമ്പറിലാണ് അഭിമുഖം.
പ്ലസ് ടു പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങളുള്ളവർക്കും രോഗത്തില്‍ നിന്നും മുക്തരായവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം.













