അരുകിൽ വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം*

അരുകിൽ വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം*

*അരുകിൽ വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം*

കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ അരുകിൽ വാർഡിൽ നിർമിച്ച പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിച്ച 8 ലക്ഷവും പഞ്ചായത്ത് ധനകാര്യ കമ്മിഷൻ, ശിശു ക്ഷേമ വകുപ്പ് എന്നിവയിൽ നിന്നും ലഭിച്ച നാല് ലക്ഷവും ഉപയോഗപ്പെടുത്തിയാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. 

അങ്കണവാടികൾക്ക് മികച്ച കെട്ടിടങ്ങൾ ഉണ്ടാകുന്നത് കുട്ടികളുടെ അഭിരുചികളും, മാനനസിക ഉല്ലാസവും വർദ്ധിപ്പിക്കുമെന്നും ഇത് ഭാവി തലമുറക്ക് അത്യന്താപേക്ഷിതമാണെന്നും എം.എൽ.എ പറഞ്ഞു.

കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി.മണികണ്ഠൻ, കുറ്റിച്ചൽ പഞ്ചായത്ത് സെക്രട്ടറി എ.ഒ. അജു,കുറ്റിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. രതിക, ക്ഷേമകാര്യ ചെയർമാൻ നിസാർ മാങ്കുടി, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ , ബ്ലോക്ക് മെമ്പർ വി.രമേശ്, വാർഡ് മെമ്പർമാരായ അൻവർ, രശ്മി അനിൽ കുമാർ, ശ്രീദേവി സുരേഷ്, സി.ഡി.പി.ഒ എസ്. രേഖ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ എസ്. ഗിരിജ കുമാരി, മഹാത്മാ ഗാന്ധി എൻ.ആർ.ഇ.ജി.എ എ.ഇ കലഞ്ജൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഷിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.