ഒരു മണിക്കൂറിൽ വിറ്റുപോയത് 64000 ടിക്കറ്റുകൾ: തലൈവരെ കാണാൻ ആരാധകർ ചെലവാക്കിയത് ഒരു കോടി; റെക്കോഡുകൾ തകർക്കാൻ ‘കൂലി’

Keralam

ഒരു മണിക്കൂറിൽ വിറ്റുപോയത് 64000 ടിക്കറ്റുകൾ: തലൈവരെ കാണാൻ ആരാധകർ ചെലവാക്കിയത് ഒരു കോടി; റെക്കോഡുകൾ തകർക്കാൻ ‘കൂലി’

താരസംവിധായകൻ ലോകേഷ് കനകരാജ് തലൈവരെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ ഏത് സിനിമാപ്രേമിക്കാണ് അത് കാണാതിരിക്കാനാവുക! കേരളത്തിൽ ‘കൂലി’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതും ഒരു മണിക്കൂർ കൊണ്ട് വിറ്റു പോയത് 64000 ടിക്കറ്റുകൾ. വെറും ഒരു മണിക്കൂർ കൊണ്ട് സംസ്ഥാനത്ത് ‘കൂലി’ കൈയ്യിലാക്കിയത് ഒരു കോടിയോളം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ എംപുരാനിലൂടെ ഇട്ട ഒരു മണിക്കൂറിൽ 96000 എന്ന റെക്കോഡിനൊപ്പം പിടിക്കാൻ ഒരു അന്യഭാഷാ ചിത്രത്തിനായെന്നതും ശ്രദ്ധേയം.

ജയിലറിനെക്കാൾ മികച്ച പ്രതികരണമാണ് കൂലിക്ക് പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ കൂടി ബുക്കിങ് ആരംഭിക്കുന്നതോട് കൂടി പല റെക്കോർഡുകളും പ‍ഴങ്കഥയാകും.