കുന്നംകുളം കസ്റ്റഡി മര്‍ദ്ദന കേസ്; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Keralanewsmedia
കുന്നംകുളം കസ്റ്റഡി മര്‍ദ്ദന കേസ്; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കുന്നംകുളം പോലീസ് കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
വിയ്യൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ നൂഹ്മാന്‍, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എസ്, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജീവന് കെ.ജെ എന്നിവരെയാണ് ഉത്തരമേഖല ഐ.ജി രാജ്പാല് മീണ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ













