ടാറ്റയുടെ വളര്‍ച്ചയും; ലോകം തന്നെ മാതൃകയാക്കിയ ബിസിനസ് വിജയരഹസ്യവും

National

ടാറ്റയുടെ വളര്‍ച്ചയും; ലോകം തന്നെ മാതൃകയാക്കിയ ബിസിനസ് വിജയരഹസ്യവും

കോട്ടൺ കയറ്റുമതി ബിസിനസ്സ് നടത്തിയിരുന്നയാളായിരുന്നു ജംഷേദ്ജി ടാറ്റയുടെ പിതാവ്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ജംഷേദ്ജി ടാറ്റ തന്റെ പിതാവിനെ ബിസിനസ്സ് കാര്യങ്ങളില്‍ സഹായിക്കുകയും ചെയ്തിരുന്നു. 1860-കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം കോട്ടണ്‍ വ്യവസായത്തെ വളരാൻ സാഹിയിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ കോട്ടണ്‍ ബിസിനസ് വ്യാപിപ്പിക്കാൻ ജംഷേദ്ജി ടാറ്റ തീരുമാനിച്ചു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയിരുന്ന ജംഷേദ്ജി ടാറ്റ അവിടെ നിന്നും ലഭിച്ച അറിവുകള്‍ പ്രകാരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു മില്‍ ആരംഭിച്ചത്. തൊഴിലാളികൾക്ക് വലിയ അവകാശങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ പ്രോവിഡന്റ് ഫണ്ട്, അപകട ഇൻഷുറൻസ് പോളിസി അത് കൂടാതെ തന്നെ വിനോദത്തിനായി മത്സരങ്ങളും, ഒത്തുചേരലുകള്‍ക്കായി ഫാമിലി ഡേ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ജീവനക്കാര്‍ക്ക് കമ്പനിയോടുള്ള പ്രതിബദ്ധത വര്‍ധിക്കുകയും, കമ്പനിയുടം ലാഭത്തിന്റെ വളര്‍ച്ചക്ക് സഹായകമാകുകയും ചെയ്തു.സ്റ്റീൽ പ്ലാന്റ്, ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ, ഫൈവ് സ്റ്റാർ ഹോട്ടൽ, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നിവ സ്ഥാപിക്കുകയായിരുന്നു ജംഷേദ്ജി ടാറ്റയുടെ സ്വപ്ന പദ്ധതികൾ. 1903-ൽ ബോംബെയിൽ ഇന്ത്യയിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലായ താജ്മഹൽ പാലസ് ഹോട്ടൽ സ്ഥാപിക്കുകയും.

ജംഷേദ്ജി ടാറ്റയുടെ മരണ ശേഷം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മക്കളായ ദൊറാബ്ജി ടാറ്റയും രത്തൻജി ടാറ്റയും മുന്നോട്ട് കൊണ്ടുപോയി. 1910-ൽ സ്റ്റീൽ പ്ലാന്റ് ആരംഭിച്ചു;ടാറ്റ സ്റ്റീൽ കമ്പനി. 1938-ൽ ജഹാംഗീർ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ പുതിയ ചെയർമാനായി നിയമിതനായി. ടാറ്റ എയർലൈൻസ് എന്ന വിമാന കമ്പനി അദ്ദേഹം ആരംഭിച്ചു. 1945-ൽ റെയിൽവേ ലോക്കോമോട്ടീവുകൾ നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്സ് ആരംഭിച്ചു, പിന്നീട് ഇത് വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കാനായി ആരംഭിച്ചു. 1968-ൽ ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട് ടി.സി.എസും സ്ഥാപിക്കപ്പെട്ടു.

52 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി ജെ.ആർ.ഡി. ടാറ്റ പ്രവര്‍ത്തിച്ചു. 14 കമ്പനികളുണ്ടായിരുന്ന ടാറ്റ ഗ്രൂപ്പിനെ 95 കമ്പനികളുള്ള വലിയ ഗ്രൂപ്പാക്കി മാറ്റിയത് ജെ.ആർ.ഡി. ടാറ്റയായിരുന്നു.1970-കളിൽ ടാറ്റ ഗ്രൂപ്പിന്റെ കീഴിലുണ്ടായിരുന്ന നെൽക്കോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കാൻ ആരംഭിച്ചു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രത്തൻ ടാറ്റ നെൽക്കോയെ പുനരുജ്ജീവിപ്പിച്ചു. 1991-ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി നിയമിതനായി.

കോർപ്പറേറ്റായി വളര്‍ന്നപ്പോ‍ഴും പലപ്പോ‍ഴും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് ടാറ്റ ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്തത്തെ പറ്റി പൊതുമണ്ഡലത്തില്‍ ബോധ്യമുണ്ടാക്കാൻ സഹായകമായി. വ്യത്യസ്തമായ ലോക രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ നേരിടാൻ അതത് കാലത്തെ ടാറ്റയുടെ നേതൃത്വത്തിന് സാധ്യമായതാണ് ടാറ്റ ഗ്രൂപ്പിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.