മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് എക്സ്പ്രസിന് തീപിടിച്ചു
ജയ്‌പൂർ: രാജസ്ഥാനിലെ ബീവാറിനടുത്തുള്ള സെന്ദ്ര റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകവെ മുംബൈ-ഡൽഹി ഗരീബ് രഥ് എക്സ്പ്രസിന്റെ എഞ്ചിനിൽ തീപിടുത്തമുണ്ടായി. ശനിയാഴ്ചയാണ് സംഭവം.ലോക്കോ പൈലറ്റിന്റെ ജാഗ്രതയും വേഗത്തിലുള്ള പ്രവർത്തനവും കാരണം ട്രെയിൻ നിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്. ട്രെയിനിൽ ഏകദേശം 500 പേർ ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറോ ഷോർട്ട് സർക്യൂട്ടോ ആണെന്ന് കരുതുന്നു.അജ്മീറിൽ നിന്നുള്ള എഞ്ചിനീയർമാരും സുരക്ഷാ സംഘവും ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കോച്ചുകൾ എഞ്ചിനിൽ നിന്ന് വേർപെടുത്തി.
ഈ സമയത്ത് റൂട്ട് പൂർണ്ണമായും അടച്ചിരുന്നില്ല, എന്നാൽ സുരക്ഷാ കാരണങ്ങളാൽ, സെന്ദ്ര സ്റ്റേഷനിൽ നിന്ന് മറ്റ് ട്രെയിനുകൾ കുറഞ്ഞ വേഗതയിൽ പുറത്തിറക്കി.
യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരെയും മറ്റ് മാർഗങ്ങളിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും റെയിൽവേ വക്താവ് അറിയിച്ചു. തീപിടുത്തത്തിൽ എഞ്ചിന് വ്യാപകമായ കേടുപാടുകൾസംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.













