പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

*ഏറ്റ് മുട്ടലിൽ +1 വിദ്യാർത്ഥിയ്ക്ക് പരിക്ക്*

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി . പ്ലസ് ഓൺ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ആക്രമണം.  നാട്ടുകാർ ആറ്റിങ്ങൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നിട് പൊലീസ്  വിദ്യാർത്ഥിയെ  വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.