മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പത്രക്കുറിപ്പ്
Keralanewsmedia
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പത്രക്കുറിപ്പ്
തീയതി: 19.09.2025
തിരുവനന്തപുരം
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി, ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ IAS 2025 സെപ്റ്റംബർ 19-ന് വിദേശ മലയാളികളുമായി ഓൺലൈൻ യോഗം ചേർന്നു. നോർക്കാ റൂട്ട്സ് വഴിയാണ് യോഗം സംഘടിപ്പിച്ചത്.
SIR ഉം ആയി ബന്ധപ്പെട്ട് പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളും, പ്രത്യേകിച്ച് വിദേശ മലയാളികൾക്ക് ഓൺലൈനായി ഫോം 6A സമർപ്പിക്കുന്നതിനുള്ള സംവിധാനം സംബന്ധിച്ചും, ലഭ്യമായ സംവിധാനങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസർ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത പ്രവാസി സംഘടനാ ഭാരവാഹികൾ തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കുകയും ആയതിനുളള മറുപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നല്കുകയും ചെയ്തു.
100% അർഹരായ പ്രവാസികളേയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലോക മലയാളി സഭാ അംഗങ്ങളും പ്രവാസി സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. നോർക്ക സി ഇ ഒ അജിത് കോളാശ്ശേരി സ്വാഗതം പറഞ്ഞു













