വയനാട് ബാണാസുര മലയുടെ താഴ്വാരത്ത് വലിയ ഗർത്തം.പരിശോധന നടത്താൻ വിധഗ്ദ്ധ സംഘമെത്തും
വയനാട് ബാണാസുര മലയുടെ താഴ്വാരത്ത് വലിയ ഗർത്തം.പരിശോധന നടത്താൻ വിധഗ്ദ്ധ സംഘമെത്തും
വെള്ളമുണ്ട: വയനാട്ടിൽ കനത്ത മഴ
തുടരുന്നതിനിടെ ആശങ്കയായി വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വലിയ ഗർത്തം രൂപപ്പെട്ടു.ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള കുഴി രൂപപ്പെട്ടത്.
വൈകുന്നേരം ആറ് മണിക്കാണ് ഗർത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ സംഘമെത്തും. മഴ ശക്തമായി തുടരുന്നതിനാലും മലയടിവാരത്ത് വലിയ കുഴി രൂപപ്പെട്ടതിനാലും ഇതിന് സമീപത്തെ ആദിവാസി ഉന്നതിയിലെ 26 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനായിരുന്നു.അധികൃതരുടെ തീരുമാനം. പുളിഞ്ഞാൽ സ്കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.
ചില കുടുംബങ്ങൾ മാറുന്നതിനോട് വിമുഖത കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ എല്ലാവരും മാറാൻ തയ്യാറാകുകയായിരുന്നു. ബാണാസുര മലയുടെ പരിസര പ്രദേശങ്ങളിൽ ചില ഭാഗം പരിസ്ഥിതി ദുർബല മേഖലയാണ്.













