സാനു മാഷ് മലയാള ഭാഷയുടെ ശക്തി തെളിയിച്ച എഴുത്തുകാരൻ”: എ കെ ബാലൻ
Keralam
പ്രശസ്ത എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ എം കെ സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രി എ കെ ബാലൻ.
മലയാളത്തിന്റെ സ്വത്വബോധത്തെ ഇടതുപക്ഷ ആശയത്തിന്റെ വികാസത്തിന് ഇതുപോലെ ഉപയോഗപ്പെടുത്തിയ ഒരു സാംസ്കാരിക പ്രവർത്തകനെ കാണാൻ കഴയില്ലെന്ന് എ കെ ബാലൻ പറഞ്ഞു. മലയാള ഭാഷയ്ക്ക് ഇത്രയും ശക്തിയുണ്ടെന്ന് തെളിയിക്കാൻ സാനുമാഷിന്റെ എഴുത്തിന് കഴിഞ്ഞു. സാംസ്കാരിക രംഗത്ത് മാർക്സിസത്തിന്റെ മൂല്യബോധം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ രൂപപ്പെടുത്തിയതിൽ അസാമാന്യകഴിവാണ് സാനുമാഷ് പ്രകടിപ്പിച്ചത്. സമൂഹത്തിന്റെ സാർവത്രിക അംഗീകാരം പിടിച്ചുപറ്റുന്നതിൽ അദ്ദേഹം രൂപപ്പെടുത്തിയ വ്യക്തിത്വം പഠന വിഷയമാക്കേണ്ടതാണ്.സാഹിത്യകാരൻ, വിമർശകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഇടതുപക്ഷ സഹയാത്രികൻ, എംഎൽഎ എന്നീനീലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ചു. മൂല്യബോധത്തിന്റെ പ്രതീകം കൂടിയായിരുന്നു എം കെ സാനു. അദ്ദേഹത്തിന്റെ വേർപാട് മലയാള ഭാഷയ്ക്കും കേരളത്തിനും തീരാ നഷ്ടമാണ്– എ കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.













