*സൗജന്യ പരിശീലനം*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
19 ആഗസ്റ്റ് 2025
*സൗജന്യ പരിശീലനം*
സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആഗസ്റ്റ് 25ന് ആരംഭിക്കുന്ന ആറു ദിവസത്തെ സൗജന്യ കേക്ക് ബേക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ക്ലാസുകള്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ആഗസ്റ്റ് 21ന് ഇന്റര്‍വ്യൂ നടക്കും.













