അന്തർദ്ദേശീയ വയോജന ദിനം 

Keralanewsmedia

അന്തർദ്ദേശീയ വയോജന ദിനം 

അന്തർദ്ദേശീയ വയോജന ദിനം 

2025 ഒക്ടോബർ 1

Theme:

"Older Persons Driving Local and Global Action: Our Aspirations, Our Well-Being, Our rights"

 "വയോജനങ്ങൾ പ്രാദേശികവും ആഗോളവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു : നമ്മുടെ അഭിലാഷങ്ങൾ, ക്ഷേമം, അവകാശങ്ങൾ"

ഈ പ്രമേയം, സമൂഹത്തിൽ പ്രായമായവരുടെ സജീവമായ പങ്കിനെ ഊന്നിപ്പറയുന്നു. നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വയോജനങ്ങൾ നേതൃത്വം നൽകുന്നു.

 അവരുടെ അഭിലാഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതും അവകാശങ്ങൾ സംരക്ഷിക്കുന്നതും നമ്മുടെ കടമയാണ്.

മുതിര്‍ന്നവരെ ഒപ്പം നിര്‍ത്താം 

പ്രായം വര്‍ദ്ധിക്കുംതോറും രോഗങ്ങള്‍ക്ക് അടിമപ്പെടാതെ ആരോഗ്യത്തോടെ ഊര്‍ജ്ജ്വസ്വലതയോടെ ജീവിക്കാൻ സഹായിക്കാം.

എങ്ങനെയൊക്കെ എന്നല്ലേ..?

*ലഘു വ്യായാമം

*കൃഷിപ്പണി

*പൂന്തോട്ടവത്ക്കരണം

*വിനോദയാത്ര

*സര്‍ഗ്ഗാത്മക കഴിവുകളുടെ പരിപോഷണം

*വിനോദങ്ങള്‍ 

*ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം 

*കുടുംബാംഗങ്ങളുമായി സമയം ചെലവിടല്‍ 

*സുഹൃത്തുക്കളുമായുള്ള ഒത്തുചേരല്‍ 

*കൃത്യമായ ആരോഗ്യ പരിശോധന

*പോഷകസമൃദ്ധമായ ആഹാരം

ഇതൊക്കെ നടപ്പാക്കാന്‍ ,വീട്ടുകാരുടെയും സമൂഹത്തിന്റെയും സഹകരണം കൂടിയേ തീരൂ

  പ്രായാധിക്യം കേള്‍വി, കാഴ്ച്ച, ചിന്താശക്തി എന്നിവയെ എല്ലാം ബാധിക്കുന്നതിനാല്‍ ആവര്‍ത്തിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസ്സി ലാക്കേണ്ടി വന്നേക്കാം.

 തിരക്ക് കൂട്ടാതെ, ക്ഷമയോടെ, അവരെ കേൾക്കണം, സംസാരിക്കണം

വാര്‍ദ്ധക്യ കാലം സന്തോഷകരമാക്കാം