ഉദ്ഘാടനം നാളെ
Keralam
സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കിമാറ്റാനുള്ള ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതും. ആ നിലയ്ക്കുള്ള മികച്ച ചുവടുവെപ്പാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി പണി കഴിപ്പിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്. 61.72 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച അഞ്ച് നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (11.08.25ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.













