കെ പി സി സി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; അന്തിമ പട്ടിക ഇനിയും നീളും

Keralam

കെ പി സി സി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; അന്തിമ പട്ടിക ഇനിയും നീളും

കെപിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചകളിലും സമവായമാകാത്തത്തോടെ അന്തിമ പട്ടിക ഇനിയും നീളും.

തിരുവനന്തപുരം,കൊല്ലം,പാലക്കാട് , ഡിസിസി അധ്യക്ഷന്‍മാര്‍ ആരെന്നതില്‍ തീരുമാനമായില്ല.തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെ വി.ഡി.സതീശന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കെ.സി.വിഭാഗത്തില്‍ നിന്ന് മണക്കാട് സുരേഷിനെയും പാലക്കാട് സി.ചന്ദ്രന് വേണ്ടി ഷാഫി പറമ്പിലും രംഗത്തെത്തി.ആലപ്പുഴയില്‍ ബി.ബൈജു വേണമെന്ന ആവശ്യത്തിലാണ് ചെന്നിത്തല. ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി കേരള ഹൗസിലെത്തി നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. അതേസമയം ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.