മലപ്പുറത്ത് വീട്ടുകാർക്കൊ പ്പം കായലിൽ കുളിക്കുന്ന തിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു

മലപ്പുറത്ത് വീട്ടുകാർക്കൊ പ്പം കായലിൽ കുളിക്കുന്ന തിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു

മലപ്പുറം: കുടുംബാംഗങ്ങളുമൊത്ത് വീടിന്  സമീപത്തെ കായലിൽ കുളി ക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങി മരി ച്ചു. ഇരിങ്ങാവൂർ-മണ്ടകത്തിൽ പറമ്പി ൽ പാറപറമ്പിൽ മുസ്‌തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്.വളവന്നൂർ ബാഫഖി സ്‌കൂളിലെ ഒമ്പ താം ക്ലാസ് വിദ്യാർഥിയാണ് മിൻഹ. ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങൾക്കൊപ്പം വീടിന് സമീപ ത്തെ കായലിൽ കുളിക്കുന്നതിനടിയാ യിരുന്നു അപകടം. കുട്ടിയെ ഉടൻ കര ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.