വയറിന്റെ വലതുഭാഗത്തെ വേദനയുണ്ടോ? ഇതാണ് കാരണം...
വയറിന്റെ വലതുഭാഗത്തെ വേദനയുണ്ടോ? ഇതാണ് കാരണം...
വയറിന്റെ വലതുഭാഗത്തെ വേദന പല കാരണങ്ങൾ കൊണ്ടുണ്ടാകാം. അതിൽ ചിലത് നിസ്സാരമാണെങ്കിലും മറ്റു ചിലത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വേദനയുടെ കാരണം കണ്ടുപിടിക്കാൻ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.ചില കാരണങ്ങൾ
അപ്പൻഡിസൈറ്റിസ്
ഇത് അപ്പെൻഡിക്സിന്റെ വീക്കം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്. വലത് ഭാഗത്ത് താഴെയായി വേദന അനുഭവപ്പെടുകയും ശ്വാസമെടുക്കുമ്പോഴും ചലിക്കുമ്പോഴും വേദന വർദ്ധിക്കുകയും ചെയ്യും.വൃക്കയിലെ കല്ലുകൾ
വലത് വൃക്കയിലോ മൂത്രനാളത്തിലോ കല്ലുകൾ ഉണ്ടാകുമ്പോൾ വേദന അനുഭവപ്പെടാം. ഇത് നടുവേദനയായും അനുഭവപ്പെടാം.
പിത്താശയത്തിലെ കല്ലുകൾ
പിത്താശയത്തിലുണ്ടാകുന്ന കല്ലുകൾ വേദനയുണ്ടാക്കാം. ഇത് വലത് ഭാഗത്ത് വാരിയെല്ലിന് താഴെയായി അനുഭവപ്പെടാം.
കുടൽ സംബന്ധമായ പ്രശ്‌ങ്ങൾ
കുടലിൽ ഉണ്ടാകുന്ന അണുബാധകൾ, വീക്കം, മലബന്ധം തുടങ്ങിയവയും വലത് ഭാഗത്ത് വേദനയുണ്ടാക്കാം.
സ്ത്രീകളിൽ
എക്ടോപിക് ഗർഭധാരണംഅണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴകൾ, ഫൈബ്രോയിഡുകൾ എന്നിവയും വലത് ഭാഗത്ത് വേദനയുണ്ടാക്കാം.
ഹെർണിയ
ആന്തരികാവയവങ്ങൾ പേശികളിലൂടെ തള്ളി വരുന്ന അവസ്ഥയാണിത്. ഇത് വലത് ഭാഗത്ത് വീർക്കുന്ന പോലെ തോന്നുകയും വേദനയുണ്ടാകുകയും ചെയ്യും.
വേദനയുടെ കാഠിന്യം, മറ്റ് അനുബന്ധ ലക്ഷണങ്ങൾ എന്നിവ അനുസരിച്ച് ചികിത്സകൾ വ്യത്യാസപ്പെടാം. അതിനാൽ, വേദന അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.













