വാർത്താക്കുറിപ്പ്
Keralanewsmedia
വാർത്താക്കുറിപ്പ്
---------
കേരളീയകലകൾക്ക്
വിദേശവേദികളൊരുക്കാൻ 'എസ്ഫിയ'.
ഉദ്ഘാടനം ആഗസ്ത് 30 ന് തിരുവനന്തപുരത്ത്
-----
കേരളീയകലകൾക്ക്
വിദേശവേദികളൊരുക്കുക, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ തനതു കലാരൂപങ്ങളെ കേരളത്തിൽ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി
മുൻ മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നർത്തകിയുമായ ഡോ. ശശിലേഖ നായർ രൂപം നൽകിയ
'എസ്ഫിയ'(SFEIA) യുടെ
ഉദ്ഘാടനം 2025 ഓഗസ്റ്റ് 30ന് തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ രാവിലെ 11 മണിക്ക് പദ്മശ്രീ ജേതാവ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിർവഹിക്കും.
വേഗവരയിലെ ലോക റെക്കോർഡ് ജേതാവും
അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
മുൻ അമ്പാസഡർ ടി. പി. ശ്രീനിവാസൻ ഐ. എഫ്. എസ്, സംഗീത- നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി എന്നിവർ മുഖ്യാതിഥികളാകും.
2021 ലെ മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സ്, മിസ്സിസ് ഏഷ്യ ഇന്റർനാഷണൽ ചാമിങ്ങ് 2018,മിസ്സിസ് ഇന്ത്യ കേരള 2018 എന്നീ സൗന്ദര്യ പുരസ്കാരങ്ങളുടെ ജേതാവും ഭരതനാട്യം നർത്തകിയും ഐടി കമ്പനിയുടെ ഡയറക്ടറും ഏറെക്കാലം ബ്രിട്ടനിൽ പ്രവാസിയുമായിരുന്ന ഡോക്ടർ ശശിലേഖ നായർ കേരളീയ കലാരൂപങ്ങളുടെ അന്താരാഷ്ട വേദികളിലെ പ്രചുരപ്രചാരണം മുഖ്യലക്ഷ്യമാക്കി സമാരംഭിക്കുന്നതാണ്. 'എസ്ഫിയ'
(ശശിലേഖ നായർ ഫൗണ്ടേഷൻ ഫോർ എജുക്കേഷൻ ആൻഡ് ഇന്റർനാഷണൽ ആർട്ട്)
വിദ്യാഭ്യാസത്തെ കലാപഠനവുമായി സമന്വയിപ്പിച്ച് പുതുതലമുറയെ സർഗാ ത്മകമാക്കുക, ലഹരിയ്ക്കെതിരെ കലാരൂപങ്ങളിലൂടെ ബോധവത്കരണവും പ്രതിരോധവും സൃഷ്ടിക്കുക, മലയാളി പെർഫോമിംഗ് ആർട്ടിസ്റ്റു കൾക്ക് അന്താരാഷ്ട്ര വേദികളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, വിവിധ രാജ്യങ്ങളുടെ തനതു കലകളെയും സംസ്കാരത്തെയും മലയാളി സമൂഹത്തിനു പരിചയപ്പെടുത്തുക ആഗോളവൽക്കരിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാനലക്ഷ്യങ്ങൾ.
----------
Kindly contact for more details: Mobile & WhatsApp -8105113131
Dr. Sasilekha Nair
Founder
SFEIA
Press Meet Venue-Thiruvananthapuram Press club
Date and Time -August 27 th 11.30 am













