കോഴിക്കോട് മാവൂരിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് മാവൂരിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: മാവൂരിൽ വൻതീപിടിത്തം. മാവൂർ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കെ എം എച്ച് മോട്ടോഴ്സ് എന്ന ഇരുചക്ര വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് പുലർച്ചെയാണ് സംഭവം. തീ നിയന്ത്രണ വിധേയമായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷോറൂമിന് അകത്തുനിന്നും തീയും പുകയും ഉയരുന്നത് മാവൂർ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഉടമകളെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ഷോറൂമിന് അകത്തെ വാഹനങ്ങളിൽ ആകെ തീ പടർന്നു പിടിച്ചിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഞ്ച്മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.
ഷോറൂമിനകത്ത് ഉണ്ടായിരുന്ന മുഴുവൻ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു.













