*അങ്കണവാടി-കം-ക്രഷിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു*

*അങ്കണവാടി-കം-ക്രഷിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു*

ഐ പി ആർ ഡി

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്*

17 സെപ്റ്റംബർ 2026

*അങ്കണവാടി-കം-ക്രഷിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു*

തിരുവനന്തപുരം അർബൻ (1) ഐ.സി.ഡി.എസ് പരിധിയിലെ വലിയതുറ സെക്ടറിൻ കീഴിൽ പ്രവർത്തിയ്ക്കുന്ന 17-ാം നമ്പർ അങ്കണവാടിയിൽ തുടങ്ങുന്ന അങ്കണവാടി-കം-ക്രഷിലേയ്ക്ക് രാവിലെ 7.30 മുതൽ വൈകുന്നേരം 7 മണി വരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ: പ്ലസ് ടു വിജയിച്ചിരിക്കണം,മോണ്ടിസോറി

ട്രെയിനിംഗ്, പ്രിപ്രൈമറി ട്രെയിനിംഗ് അധിക യോഗ്യതയാണ്. ഹെൽപ്പർ : പത്താം ക്ലാസ് ജയിച്ചിരിക്കണം. പ്രായപരിധി :18 -35. അങ്കണവാടി സ്ഥിതി ചെയ്യുന്ന വള്ളക്കടവ് 78 -ാം വാർഡിലോ ചുറ്റുവട്ടത്തുള്ള വലിയതുറ, ബീമാപള്ളി, ശ്രീവരാഹം, ശംഖുമുഖം താമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.