ശ്വാസംമുട്ടൽ, ആസ്‌തമ, ഛർദ്ദി... പരിഹാരത്തിന് ആടലോടകം

ശ്വാസംമുട്ടൽ, ആസ്‌തമ, ഛർദ്ദി... പരിഹാരത്തിന് ആടലോടകം

ശ്വാസംമുട്ടൽ, ആസ്‌തമ, ഛർദ്ദി... പരിഹാരത്തിന് ആടലോടകം

ആടലോടകം ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാൽ ശ്വാസകോശരോഗങ്ങളും പനിയും മാറും. ഛർദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മൽ, കഫക്കെട്ട് എന്നിവയ്ക്കും ശ്വാസംമുട്ടൽ, ആസ്തമ, രക്തംതുപ്പൽ, പനി, ഛർദി, കഫപിത്ത ദോഷങ്ങൾ, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്.ഇല, പൂവ്, വേര് എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മൽ, കഫക്കെട്ട് ശ്വാസംമുട്ടൽ, ആസ്തമ എന്നിവക്കും രക്തം തുപ്പൽ, പനി, ഛർദി, കഫപിത്ത ദോഷങ്ങൾ, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്.

ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാൽ കൈകാലുകൾ ചുട്ടുനീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. ഇലയുടെ നീര് തേൻ ചേർത്ത് കഴിച്ചാൽ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ ആസ്‌തമയ്ക്ക് ശമനം കിട്ടും.ആടലോടക നീരും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാൽ ചുമ ഭേദമാകും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരിൽ തേനും പഞ്ചസാരയും ചേർത്ത് കഴിക്കുകയാണെങ്കിൽ രക്തപിത്തം മാറും.

ആടലോടകത്തിൻ്റെ നീരും ഇഞ്ചിനീരുംതേനും ചേർത്ത് സേവിക്കകയാണെങ്കിൽ കഫം ഇല്ലാതാവുന്നതാണ്. തണലിൽ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കാം.