കർക്കിടകം പിറക്കുന്നു.... ഇനി രാമായണ പാരായണത്തിന്റെ നാളുകൾ
കേരളം
ॐ
കർക്കിടകം പിറക്കുന്നു.
ഇനി രാമായണപാരായണത്തിന്റെ നാളുകൾ.
പ്രിയരേ .
കൊല്ലവർഷത്തിൻ്റെ അവസാന മാസമാണ് കർക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴിൽരഹിതവും വിളസമൃദ്ധിയില്ലായ്‌മയും ആ സമയത്ത് മനുഷ്യ ജീവിതങ്ങൾക്ക് ഭാഗീകമായെങ്കിലും ഇരുട്ടനുഭവിക്കേണ്ടി വരും. ഈ മാസത്തിന് പഞ്ഞ കർക്കിടകമെന്നപേരു വീണത് ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും. അത്തരം സന്ദർഭങ്ങളിൽ ഭഗവൽ ചിന്തകൊണ്ട് മാത്രമേ മനസ്സിനെ സ്വസ്ഥപ്പെടുത്താവുകയുള്ളൂ.
പുരാണ പണ്ഡിതൻമാർ രാമായണത്തെ വിവക്ഷിക്കുന്നത് രാമൻ്റെ 'അയന' മായിട്ടാണ്.
മറ്റൊരു നിഗമനം കൂടി അതിൽ ഉൾക്കൊണ്ടിട്ടുണ്ട്.
'രാ' മായണം എന്ന പുരാണ തത്വം. ഒരു ആദർശവാനും സത്യനിഷ്ട്‌ടനുമായഅവതാരപുരുഷൻ്റെ തത്വകൾ ഉള്ളിലേക്കാവഹിക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന 'ര' അൽപാൽപമായെങ്കിലും അലിഞ്ഞു തീരാതിരിക്കില്ലെന്ന് നിസ്സംശയം പറയാം.
കർക്കിടക മാസത്തിൻ്റെപ്രഥമ ദിനത്തിൽ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പിൽ പ്രായയഭേദമന്യേ നമ്മൾ കേരളീയർ രാമായണം വായന തുടങ്ങും.
കള്ളകർക്കിടകത്തിൻ്റെ കറുത്ത സന്ധ്യകൾ ആ നനുത്ത ശീലുകൾ കേട്ടുകൊണ്ടായിരിക്കും കണ്ണുകൾ ചിമ്മുന്നത്. കർക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായബന്ധം അവിടെ ആരംഭിക്കുകയാണ്. (തറയിലിരുന്നു കൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാൻ പാടില്ല. ഒന്നുകിൽ ആവണ പലകയിലോ അല്ലെങ്കിൽ മാൻതോലിലോ അതുമല്ലെങ്കിൽ അശുദ്ധിയില്ലാത്തപീഠത്തിലോ (അത് നിലവിളക്കിനെക്കാലും പൊക്കത്തിലാകരുത്) വടക്കോട്ട്‌തിരിഞ്ഞിരുന്നു കൊണ്ടുവേണം രാമായണം പാരായണം ചെയ്യാൻ.)
ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതൽ തുടങ്ങുന്ന പന്ത്രണ്ട് രാശികളിൽ നാലാമത്തേതാണ് കർക്കിടകം.
അത്' മാതൃത്ത്വത്തിൻ്റെയും കുടുബത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും രാശിയാണ്. കർക്കിടകം ചന്ദ്രന്റെ സ്വക്ഷേത്രവും വ്യാഴത്തിൻ്റെ ഉച്ചക്ഷേത്രവും ആണ്.
കർക്കിടക രാശിയിലെ പുണർതം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം.
രാമനാമജപത്തിലൂടെ സമസ്‌തദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന വിശ്വാസമാണ് കർക്കിടകത്തെ രാമായണ മാസമാക്കിത്തീർത്തത്.
ദഹനപ്രക്രിയ കുറവുള്ള മാസമാണ് കർക്കിടകം. ആയതിനാൽ മത്സ്യമാംസാദികളും, ദഹനക്കേട് ഉണ്ടാക്കുന്ന ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം.
കർക്കിടകത്തെ എതിരേൽക്കുക എന്നതിന് മഹാലക്ഷ്മ്‌മിയെ ആനയിച്ചുകൊണ്ടുവരിക എന്നാണ് അർത്ഥം.
അതുകൊണ്ടു തന്നെ ഈ മാസത്തിൽ ഈശ്വരഭജനം ചെയ്‌താൽ ദേവപദം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബത്തിൻറെ ഐശ്വര്യത്തിനായി തട്ടകത്തെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നത് ഉത്തമമാണ്.
പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കർക്കിടക മാസത്തിലാണ്.
കൂടാതെ പൂർവ്വികരെയുംമൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവും വരുന്നതിനാൽ ഭക്തിയുടെയും പിതൃക്കൾക്ക് ബലി നൽകി സ്വന്തം കടമ ചെയ്‌തതിൻ്റെയും ചാരിതാർത്ഥ്യവും അനുഭവിക്കുന്നു.
അതിനാൽ കർക്കിടകമാസം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും അന്യോന്യം ക്ഷമിക്കാനും പിതൃക്കളെ സ്മരിക്കാനുമായി രാമായണ പാരായണത്തിലൂടെ കഴിയുമാറാകട്ടെ.
ഏവർക്കും സർവ്വേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ജ്യോതിഷാചാര്യ: വന്‌ജ പൂവട്ട
9995191196
VANNJA POVATTA'S Astro-Numerology & Vastu Consultancy
PP Menon Road, Vellangallur PO Thrissur Dt, Kerala, India-680662
Email: vp4win@gmail.com
Mb: 9995191196













