മലർവാടി പദ്ധതി ഉത്ഘാടനം ചെയ്തു.

Reporter:ശ്രീനാഥ കുറുപ്പ്

മലർവാടി പദ്ധതി ഉത്ഘാടനം ചെയ്തു.

വർക്കല ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-2025, 2025-2026 വാർഷിക പദ്ധതികളിൽ ഉൾപെടുത്തിയിട്ടുള്ള മലർവാടി പദ്ധതിയുടെ ഉത്ഘാടനം 12.08.2025 ന് ഉച്ചയ്ക്ക് 12.30 ന് ബഹുമാനപ്പെട്ട ആറ്റിങ്ങൽ MLA ശ്രീമതി ഒ. ഐസ് അംബിക നിർവഹിച്ചു. ഈ പദ്ധതിയിലൂടെ കുട്ടികളിൽ ഉണ്ടാകാൻ സാധ്യത ഉള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്നു. കെട്ടിടം ഭിന്നശേഷി സൗഹൃദവും ശിശു സൗഹൃദവുമാണ്. വിവിധ തെറാപ്പി സേവനങ്ങൾ സമന്വയിപ്പിച്ചു കൊണ്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സ്മിത സുന്ദരേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ലെനിൻ രാജ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീ. കമാലുദീൻ ചടങ്ങിൽ പങ്കെടുത്തു. വർക്കല മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ. എം. ലാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. ഡി. എസ് പ്രദീപ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ആയി ശ്രീമതി ഗീത നസീർ, ശ്രീമതി പ്രിയദർശിനി എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി ബെന്നി. കെ. ജെ, ശ്രീ സുശീലൻ, ശ്രീമതി ജെസ്സി. വി, ശ്രീമതി കുഞ്ഞുമോൾ. ജി, ശ്രീമതി രജനി അനിൽ, ബി. ഡി. ഒ അഫ്സൽ, വർക്കല ഐ സി ഡി എസ്സ് സി ഡി പി ഒ ശ്രീമതി സ്മിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വർക്കല അഡിഷണൽ സി. ഡി. പി. ഒ ശ്രീമതി. ജ്യോതിഷ്മതി. വി കൃതജ്ഞത അർപ്പിച്ചു.