ഓണപ്പൂവിളികളുയര്‍ന്നു മാമലനാട്ടില്‍: അത്തമെത്തി; ഇനി പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും
Keralanewsmedia
പൂവെ പൊലി പൂവെ വിളികളുമായി ഇനി ചിങ്ങ മാസപുലരുകള്‍ വിടരും. പൊന്നിൻ ചിങ്ങ തേരിലേറി അത്തമെത്തി. ഇനി പത്തു നാള്‍ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും. സമഭാവനയുടെ സന്ദേശവുമായി വിരയുന്ന ഓണക്കാലത്തെ വരവേല്‍ക്കാൻ, സമൃദ്ധിയോടെ ഓണം ആഘോഷിക്കാൻ സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലും സജീവമാണ്.
തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും.













