നിയമസഭയിലെ ഓണാഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീണ് ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ് നിര്യാതനായി
Keralanewsmedia
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീണ് ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ് നിര്യാതനായി. നളന്ദ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. പി. വി. അൻവറിൻറെ മുൻ പി. എ. ആയിരുന്നു.
FSETO നന്ദൻകോട് വാർഡ് പ്രവർത്തകനും , നിയമസഭാ ജീവനക്കാരനുമായ ജുനൈസിൻ്റെ ഭൗതിക ശരീരം നാളെ (02/09/2025 - ചൊവ്വാഴ്ച) രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നിയമസഭ മന്ദിരത്തിൽ കൊണ്ടുവരും. തുടർന്ന് അദ്ദേഹം താമസിച്ചിരുന്ന ഹരിഹർ നഗർ കോർട്ടേഴ്സിൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് അവിടെ നിന്നും അന്ത്യകർമ്മങ്ങൾക്കായി ഭൗതിക ശരീരം അദ്ദേഹത്തിൻ്റെ സ്വദേശമായ വയനാട് സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ട് പോകും.













