മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Keralanewsmedia
വർക്കല :സമഗ്ര ശിക്ഷാ കേരളം, വർക്കല- കിളിമാനൂർ ബിആർസികളിലെഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് വർക്കല താലൂക്ക് ഗവൺമെൻറ് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.സെപ്റ്റംബർ 11ന് 9 .30ന് ആരംഭിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വർക്കല മുൻസിപ്പൽ ചെയർമാൻ ശ്രീ കെ എം ലാജി നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ശ്രീ വി അനിൽകുമാർ അധ്യക്ഷനായ യോഗത്തിന് വർക്കല ബിപി സി കെ എസ് ദിനിൽ സ്വാഗതം പറഞ്ഞു. കിളിമാനൂർ ബിപിസി നവാസ്,റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡൻറ് പ്രൊഫസർ മുരളി എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. ബഹുമാനപ്പെട്ട വർക്കല എംഎൽഎ വി. ജോയി,
ഫാ ബ് അറേബ്യയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയുണ്ടായി. കിളിമാനൂർ - വർക്കല മേഖലകളിൽ നിന്നായി ചലന - കേൾവി പരിമിതികളുള്ള 58 കുട്ടികളും അവരുടെരക്ഷിതാക്കളുംക്യാമ്പിൽ പങ്കെടുത്തു. വർക്കല ബിആർസി ട്രെയ്നർ ശ്രീലേഖ എസ് യോഗത്തിന് നന്ദി പറഞ്ഞു.













