ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി ക്ക് ഐതിഹാസിക വിജയം
Keralanewsmedia
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി ക്ക് ഐതിഹാസിക വിജയം
പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി പദവികളിലേക്ക് ആര്യൻ മാൻ, കുനാൽ ചൗധരി, ദീപിക ഝാ എന്നിവർ യഥാക്രമം എബിവിപി യിൽ നിന്നും വിജയിച്ചു
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന് ഐതിഹാസിക വിജയം.
പ്രസിഡൻ്റ്, സെക്രട്ടറി ജോയിൻ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപി പ്രവർത്തകരായ ആര്യൻ മാൻ, കുനാൽ ചൗധരി, ദീപിക ഝാ എന്നിവർ വൻ വിജയമാണ് കരസ്ഥമാക്കിയത്.
തെരഞ്ഞെടുപ്പിൽ എബിവിപി പ്രസിഡൻ്റ് സ്ഥാനാർത്ഥി ആര്യൻ മാൻ 28841 വോട്ട് നേടിയപ്പോൾ എൻ എസ് യു ഐ സ്ഥാനാർഥി ജോസ്ലിൻ ചൗധരി ക്ക് 12645 വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ.
സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി നേതാവ് കുനാൽ ചൗധരി വിജയിച്ചത് 23 ,779 വോട്ട് കരസ്ഥമാക്കിയാണ്.തൊട്ടടുത്ത സ്ഥാനാർഥി കബീർ ഗിർസക്ക് 16117 വോട്ട് മാത്രമേ ലഭിച്ചുള്ളൂ
ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി വനിതാ നേതാവ് ദീപിക ചൗധരി വിജയം നേടിയത് 21,825 വോട്ട് നേടിയാണ്.
എൻ എസ് യു ഐ സ്ഥാനാർഥി ലവ്കുശ് ബധാനയ്ക്ക് 17, 380 വോട്ടാണ് ലഭിച്ചത്.
കോളേജ് തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലും ഭൂരിഭാഗം സീറ്റുകളും നേടിയത് എബിവിപി യാണ്.
2025 ൽ നടന്ന സർവ്വകലാശാല തെരഞ്ഞെടുപ്പുകളിൽ എല്ലാം എബിവിപി വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പഞ്ചാബ് സർവ്വകലാശാല തെരഞ്ഞെടുപ്പിൽ ആദ്യമായി പ്രസിഡൻ്റ് സ്ഥാനം വിജയിച്ചതും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനം നേടിയതും 24 കൗൺസിലർമാരെ വിജയിപ്പിച്ചതും ഇപ്പോൾ ദില്ലി സർവ്വകലാശാല ഭരണം പിടിച്ചതും എബിവിപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന് വോട്ട് ചെയ്ത എല്ലാ വിദ്യാർത്ഥികളും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.
പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി പ്രവർത്തകർ വിജയിച്ചത് വൻ ഭൂരിപക്ഷത്തിലാണ് എന്നും എൻ എസ് യു ഐ യുടെ പണക്കൊഴുപ്പിൻ്റെയും സ്വജന പക്ഷപാതത്തിൻ്റെയും രാഷ്ട്രീയം ദില്ലി സർവ്വകലാശാല വിദ്യാർത്ഥികൾ തിരസ്കരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ എബിവിപി യുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .
ദേശീയത മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെ വിജയിപ്പിച്ച എൻ്റെ എല്ലാ വിദ്യാർത്ഥി സഹോദരങ്ങളോടും ഞാൻ എന്നും കടപ്പെട്ടിരിക്കും എന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദില്ലി സർവ്വകലാശാല യൂണിയൻ പ്രസിഡൻ്റും എബിവിപി നേതാവുമായ ആര്യൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ മുന്നോട്ട് വെച്ച എല്ലാ വാഗ്ദാനങ്ങളും ഉടൻ നടപ്പിലാക്കും എന്നും സർവ്വകലാശാലയുടെ സമഗ്ര വികസനത്തിന് അശ്രാന്ത പരിശ്രമം നടത്തും എന്നും അദ്ദേഹം വ്യക്തമാക്കി.













