ചരിത്രത്തിൽ ഇന്ന്
Keralanewsmedia
*ചരിത്രത്തിൽ ഇന്ന്*(24/9/2025). 1. *ഇന്ന് ഭാഷാചിഹ്നദിനം*. 2. *സോഫ്റ്റ്‌വെയർ കുത്തകാവകാശ ദിനം*.
3. *യൂറോപ്യൻ ഭാഷാദിനം*
4.1501 - നെഗറ്റീവ് സംഖ്യകളെ അവതരിപ്പിക്കുകയും അവയ്ക്ക് വർഗ്ഗമൂലം ഉണ്ടെന്ന് സങ്കൽപ്പിക്കുകയും ചെയ്ത ഇറ്റാലിയൻ ശാസ്ത്രജ്ഞൻ *ഗിരെലാമോ കാർഡാനോ ജനിച്ചു*
5.1861 - ഇന്ത്യയുടേതായ ഒരു പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ *മാഡം ഭിക്കാജി* മുംബൈയിൽ ജനിച്ചു.
6.1870 - നിയോൺ പ്രകാശം കണ്ടുപിച്ച ഫ്രാൻസിന്റെ എഡിസൺ എന്നറിയപ്പെടുന്ന *ജോർജസ് ക്ളോഡ്* ജനിച്ചു.
7. 1898 - ഫലിതസാഹിത്യകാരൻ മുൻഷി രാമക്കുറുപ്പ് അന്തരിച്ചു. *ചക്കിച്ചങ്കരം* എന്ന കൃതിയുടെ കർത്താവാണ ദ്ദേഹം.
8.1904 - ഫോട്ടോ തെറാ പ്പിയുടെ സ്ഥാപകനായ *നീൽസ് റെയ്ബെർഗ് ഫിൻസെൻ* ഡെൻമാർക്കിൽ ജനിച്ചു.
9. 1932 - അയിത്തജാതിക്കാരുടെ നിയമസഭാപ്രാതിനിത്യം സംബന്ധിച്ച പുനക്കരാറിൽ *ഗാന്ധിജി യർവാദ ജയിലിൽ വെച്ച് ഒപ്പിട്ടു*
10. 1947 - ഉത്തരവാദിത്വ ഭരണം അനുവദിച്ചു കൊണ്ട് *തിരുവിതാംകൂർ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു*
11. 1970 - ചന്ദ്രാവശിഷ്ടങ്ങളുമായി ആദ്യത്തെ മനുഷ്യ രഹിത വാഹനമായ *ലൂണ 16* ഭൂമിയിൽ മടങ്ങിയെത്തി.
12. 1996 - സൈനികവും സൈനികേതരവുമായ എല്ലാത്തരം ആണവസ്ഫോടനങ്ങളും തടയാൻ ഉദ്ദേശിച്ചുള്ള *സി. ടി. ബി. ടി. കരാർ* ജനീവയിൽ ഒപ്പിട്ടു.
13. 2004 - ഇന്ത്യയുടെ അണുബോംബ് പദ്ധതിയുടെ പിതാവ് *ഡോ. രാജാ രാമണ്ണ* അന്തരിച്ചു.
14.2005 - അമേരിക്കയിലെ ലൂസിയാനയിലും ടെക്സ്സാസിലും *റീത്ത കൊടുംകാറ്റ്* വൻ നാശം വിതച്ചു.
15. 2007 - 38 - ആം അന്താരാഷ്ട്ര അസ്സ്ട്രോണമിക്കൽ കോൺഗ്രസ്സ് *ഹൈദരാബാദിൽ തുടങ്ങി*.
16. 2014 - ഇന്ത്യയുടെ ആദ്യ ഗോളാന്തര ദൗത്യമായ *മംഗൾയാൻ* പേടകം ചൊവ്വാഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തി.













