ജലവിതരണം മുടങ്ങും
Keralanewsmedia
ജലവിതരണം മുടങ്ങും
തിരുവനന്തപുരം: വാട്ടർ അതോറിറ്റി പോങ്ങുമ്മൂട് സബ് ഡിവിഷന്റെ കീഴിലുള്ള പുതുകുന്ന് ജലസംഭരണി വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ 29.09.2025 ഞായർ വൈകുന്നേരം ആറു മുതൽ 30. 09. 2025 തിങ്കൾ രാത്രി 12 മണി വരെ ചെല്ലമംഗലം, ഇടവക്കോട്, മണ്ണന്തല, ആറ്റിപ്ര,
പൗഡിക്കോണം, ചന്തവിള, ശ്രീകാര്യം, കാട്ടായിക്കോണം, ഞാണ്ടൂർക്കോണം ചെമ്പഴന്തി വാർഡുകളിൽ ജലവിതരണം പൂർണമായും മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി













