*പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ എട്ട് മുതല്‍*
Keralanewsmedia
*പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ എട്ട് മുതല്‍*
പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പൊതുപരീക്ഷ നവംബര്‍ എട്ട് മുതല്‍ 18 വരെ നടക്കും. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കും (റഗുലര്‍ വിഭാഗം) മുന്‍ വര്‍ഷങ്ങളില്‍ ഗ്രേഡിങ് രീതിയില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും (പ്രൈവറ്റ്) അപേക്ഷിക്കാം.
പരീക്ഷാ ഫീസ് (റഗുലര്‍ വിഭാഗം 750 രൂപ, പ്രൈവറ്റ് വിഭാഗം പേപ്പര്‍ ഒന്നിന് 100 രൂപ) ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം സൂപ്രണ്ടിന് നല്‍കണം. പിഴയില്ലാതെ ഒക്ടോബര്‍ ഏഴ് വരെയും പത്ത് രൂപ പിഴയോടെ ഒക്ടോബര്‍ ഒമ്പത് വരെയും ഫീസ് സ്വീകരിക്കും. ഫോണ്‍: 9446630185.
*സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം*
ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്‌സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്. ചെയിന്‍മാന്‍: എസ്.എസ്.എല്‍.സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
*സംസ്ഥാനതല ചെസ് മത്സരം*
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതവും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. 15-40 പ്രായപരിധിയിലുള്ളവര്‍ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിലിലേക്കോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33) നേരിട്ടോ നല്‍കാം. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്. ഫോണ്‍: 0471-2308630.













