ഹൃദയദിനം

റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഹൃദയദിനം

ലോക ഹൃദയദിനാചരണം 

തിരുവനന്തപുരം മെഡിക്കൽ കോളേജും, കേരള ഹാർട്ട് ഫൗണ്ടേഷനും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സും സംയുക്തമായി ലോക ഹൃദയദിനം ആചരിക്കുന്നു. 

സെപ്‌റ്റംബർ 29 ലോകമെമ്പാടും ഹൃദയ ദിനമായി ആചരിക്കുകയാണല്ലോ. ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് (Don’t Miss a Beat) എന്നതാണ് ഈ വർഷത്തെ ഹൃദ്യയദിന മുദ്രാവാക്യം. 

ലോകഹൃദയ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഇന്ന് “Don’t Miss a Beat” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂർവമായി വർദ്ധിക്കുകയാണ്. കണക്കുകൾ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 40,000 ഹൃദ്രോഗികളെയാണ് ഓ.പിയിൽ മാത്രം പരിചരിച്ചത്. ഒരു മാസം 400 ആൻജിയോപ്ലാസ്റ്റികൾ ആണ് ചെയ്തു വരുന്നത് ഇതിൽ 200 ഓളം ആൻജിയോപ്ലാസ്റ്റികൾ ഹൃദയാഘാതം മൂലം അടിയന്തിര സാഹചര്യത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടിവരുന്നത്.

വികസിത രാജ്യങ്ങളായ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമായി ഏറ്റവും കുറഞ്ഞ (60 മിനുട്ട് ) 'ഡോർ ടൂ ബലൂൺ ടൈം' പാലിച്ച് ആൻജിയോപ്ലാസ്റ്റി ചികിത്സ ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിനും കഴിയുന്നുണ്ട്. TAVI (Trans Aortic Valve Implantation) പോലെയുള്ള അതിനൂതനവും, ചെലവേറിയതുമായ ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപെടുത്തി ചെയ്ത് വരുന്നു.

പ്രധാന പരിപാടികൾ

രാവിലെ 07:00 മണി - മ്യൂസിയം കോമ്പൗണ്ട് പ്രവേശന കവാടത്തിൽ ലോക ഹൃദയദിന സന്ദേശം മുൻനിർത്തിയുള്ള ഫ്ലാഷ് മൊബ്, നടന്നു.

രാവിലെ 07:00 മണി - ലോക ഹൃദയദിന വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും. മ്യൂസിയം കോമ്പൗണ്ട് പ്രവേശന കവാടത്തിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ, വെള്ളയമ്പലം റൌണ്ട് എബൌട്ട് ചുറ്റി, മാനവീയം വീഥി വഴി ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഹാളിൽ സമാപിച്ചു

രാവിലെ 07:30 മണി - ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.  

രാവിലെ 09:00 മണി - ലോകഹൃദയ ദിനത്തിന്റെ ഔപചാരികമായ ഉത്ഘാടന സമ്മേളനം ആരംഭിക്കുന്നു. രാഷ്ട്രീയ സാമൂഹിക വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 

 ഹൃദ്രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും ബോധവൽകരണ / സംശയ നിവാരണ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. 

എല്ലാവരെയും, ലോക ഹൃദയ ദിനാചരണത്തിലേക്കും മെഡിക്കൽ ക്യാമ്പിലേക്കും സഹർഷം സ്വാഗതം ചെയ്യുന്നു. 

സ്നേഹപൂർവ്വം,

പ്രൊഫസർ ഡോക്ടർ മാത്യു ഐപ്പ്, കാർഡിയോളജി വിഭാഗം മേധാവി

പ്രൊഫസർ ഡോക്ടർ സിബു മാത്യു, കാർഡിയോളജി വിഭാഗം.