ഇ എം എസ്സിൻ്റെ മകൾ ഡോക്ടർ മാലതി ദാമോദരൻ (87) അന്തരിച്ചു*.
Keralanewsmedia
*ഡോക്ടർ മാലതി ദാമോദരൻ (87) അന്തരിച്ചു*.
തിരുവനന്തപുരം:
ഇ എം എസ്സിൻ്റെ മകളും, പ്രമുഖ ശാസ്ത്രജ്ഞനും, മുൻ കെൽട്രോൺ ചെയർമാനുമായിരുന്ന അന്തരിച്ച ഡോക്ടർ ദാമോദരന്റെ ഭാര്യയുമായ ഡോക്ടർ മാലതി ദാമോദരൻ (87) അന്തരിച്ചു.
ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.
മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി).













