ഡൽഹി-ജയ്പൂ‌ർ ഹൈവേയിൽ അമിതവേഗതയിൽ വന്ന താർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു

നാഷണൽ റിപ്പോട്ട് :സജീവ് ഗോപാലൻ

ഡൽഹി-ജയ്പൂ‌ർ ഹൈവേയിൽ അമിതവേഗതയിൽ വന്ന താർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു

    ഡൽഹി-ജയ്പൂ‌ർ ഹൈവേയിൽ അമിതവേഗതയിൽ വന്ന താർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു

ഗുരുഗ്രാം: ഡൽഹി-ജയ്പൂർ ഹൈവേയിൽ വെള്ളിയാഴ്‌ച പുലർച്ചെ 4:30 ന് ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ജാർസ ഫ്ലൈഓവറിനടുത്തുള്ള എക്സിറ്റ് 9 ൽ നിയന്ത്രണം വിട്ട താർ ഒരു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം.ഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്ക് പോവുകയായിരുന്ന താറിൽ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉണ്ടായിരുന്നു. അമിത വേഗത കാരണം വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതായി പോലീസ് പറഞ്ഞു.മൂന്ന് യുവതികളും രണ്ട് യുവാക്കളും സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.