ഇരവിപുരത്തുനിന്ന് രണ്ട് മിന്നും താരങ്ങൾ.
Keralanewsmedia
ഇരവിപുരത്തുനിന്ന് രണ്ട് ഇടിയുടെ താരങ്ങൾ .
കൊല്ലം :ബാംഗ്ലൂരിൽ നടന്ന നാഷണൽ CISCE കരാട്ടെ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനത്തോടുകൂടി മെഡൽ നേടി ഇരവിപുരം സ്വദേശികളായ പെൺകുട്ടികൾ. അണ്ടർ 19 കാറ്റഗറിയിൽ കേരളത്തിൽ നിന്നുള്ള ഒരേയരു ഗോൾഡ് മെഡൽ നേട്ടം കൈവരിച്ച ഗൗരിലക്ഷ്മിയും നാഷണൽ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലു തവണ മെഡൽ നേടി റെക്കോർഡ് നേട്ടവുമായി ഈശ്വരിയുമാണ് ഇരവിപുരത്തിന്റെ മണ്ണിലേക്ക് നാഷണൽ മെഡലുകൾ കൊണ്ടുവന്നത്. ഇരവിപുരത്ത് പ്രവർത്തിച്ചുവരുന്ന ജയ് ഭാരത് കരാട്ടെ ടീമിൽ ഷിഹാൻ വിനീതിന്റെ നേതൃത്വത്തിൽ വർഷങ്ങളായി കരാട്ടെ പരിശീലിക്കുന്ന ഇവർ കരാട്ടെയിൽ ഇതിനുമുമ്പും മറ്റു പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
കൊല്ലം വിമല ഹൃദയ ഐസിസി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഗൗരിലക്ഷ്മി ഇരവിപുരം ലൈല ഭവനിൽ ലിജി- സീജ ലിജി ദമ്പതികളുട മകളാണ്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈശ്വരി
ഇരവിപുരം മനു ഓഫ്സെറ്റ് പ്രിന്റിംഗ് ഉടമ സാജന്റെയും ടി അനുവിന്റെയും മകളാണ്













