ശുചീകരണ ജോലികൾ മാറ്റിവച്ചു; ജലവിതരണം മുടങ്ങുന്നത് ഒക്ടോബർ ആറു മുതൽ

Keralanewsmedia

ശുചീകരണ ജോലികൾ മാറ്റിവച്ചു; ജലവിതരണം മുടങ്ങുന്നത് ഒക്ടോബർ ആറു മുതൽ

ശുചീകരണ ജോലികൾ മാറ്റിവച്ചു; ജലവിതരണം മുടങ്ങുന്നത് ഒക്ടോബർ ആറു മുതൽ

തിരുവനന്തപുരം: വാട്ടർ അതോറിറ്റി പോങ്ങുമ്മൂട് സബ് ഡിവിഷന്റെ കീഴിലുള്ള പുതുകുന്ന് ജലസംഭരണി വൃത്തിയാക്കുന്നതിനായി 29ന് നിശ്ചയിച്ചിരുന്ന ജോലികൾ, നവരാത്രി ആഘോഷം പ്രമാണിച്ച് ഒക്ടോബർ ആറിലേക്കു മാറ്റിവച്ചു. ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി ഒക്ടോബർ ആറ് തിങ്കൾ വൈകുന്നേരം ആറു മണി മുതൽ ഒക്ടോബർ ഏഴ്, ചൊവ്വ രാത്രി 10 മണിവരെ ചെല്ലമംഗലം, ഇടവക്കോട്, മണ്ണന്തല, ആറ്റിപ്ര, പൗഡിക്കോണം, ചന്തവിള, ശ്രീകാര്യം, കാട്ടായിക്കോണം, ഞാണ്ടൂർക്കോണം ചെമ്പഴന്തി വാർഡുകളിൽ ജലവിതരണം പൂർണമായും മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫിസർ,

കേരള വാട്ടർ അതോറിറ്റി